വടകര: വടകര സബ്ബ് ജില്ലാ ഹെഡ് മാസ്റ്റഴ്സ് ഫോറം എൽഎസ്എസ്, യുഎസ്എസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന
വിദ്യാർഥികൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന ക്ലാസ്സ് കുട്ടികൾക്ക് വിജ്ഞാനപ്രദമായി. വിദ്യാകിരണം ജില്ലാ കോഡിനേറ്റർ വിനോദ് വി. വി പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. എച്ച്എം ഫോറം കൺവീനർ കെ.കെ. മനോജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജീവൻ നന്മ സ്വാഗതവും കോർഡിനേറ്റർ സുനിൽകുമാർ നന്ദിയും പറഞ്ഞു. ഉപജില്ലയിലെ 1200 വിദ്യാർഥികൾ പങ്കെടുത്തു.
