Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ജീപ്പില്‍ നിന്ന് മകള്‍ തെറിച്ചുവീണു; രക്ഷിക്കാന്‍ ശ്രമിച്ച അമ്മ മരണപ്പെട്ടു

January 17, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

കുറ്റ്യാടി: വയനാട് അമ്പലവയലില്‍ പൂപ്പൊലി കാണാന്‍ പോയി വരവെ ജീപ്പില്‍നിന്നു വീണ മകളെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മ 5മരണപ്പെട്ടു. കുറ്റ്യാടി പുഴുത്തിനി കുന്നുമ്മല്‍ ബാബുവിന്റെ ഭാര്യ സചിത്രയാണ് (42) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ചയാണ് ഊരത്ത് പ്രദേശത്തെ തൊഴിലുറപ്പു തൊഴിലാളികള്‍ ചേര്‍ന്ന് അമ്പലവയലില്‍ പൂപ്പൊലി കാണാന്‍ പോയത്. തിരിച്ചുവരവെ രാത്രി 11 മണിയോടെ കൂടലില്‍വെച്ച് കമാന്‍ഡര്‍ ജീപ്പിന്റെ സൈഡ് സീറ്റിലിരുന്ന സചിത്രയുടെ മകള്‍ ശിവദ (12) റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മടിയില്‍നിന്ന് മകള്‍ തെറിച്ചുവീണ വെപ്രാളത്തില്‍ രക്ഷിക്കാന്‍ ശ്രമിച്ച സചിത്രയും താഴെ വീണു. ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. സചിത്ര വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരിച്ചു. എംഐയുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ശിവദ സുഖംപ്രാപിച്ചുവരുന്നു. സചിത്രയുടെ സംസ്‌കാരം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കുശേഷം ശനിയാഴ്ച നടക്കും. മറ്റൊരു മകള്‍: അനാമിക ( വിദ്യാര്‍ഥിനി-മൈസൂര്‍).

RECOMMENDED NEWS

പാക് അനുകൂല മുദ്രാവാക്യം; മംഗളൂരുവില്‍ കൊല്ലപ്പെട്ടത് വയനാട് സ്വദേശി

മംഗളൂരു ആൾക്കൂട്ട കൊല: ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

1 month ago
മയ്യന്നൂരിലെ പാറക്കൽ ബഷീർ അന്തരിച്ചു

മയ്യന്നൂരിലെ പാറക്കൽ ബഷീർ അന്തരിച്ചു

4 months ago
വടകരോത്സവം പൂത്തുലയുന്നു; ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സംഗമഭൂമിയായി ഓര്‍ക്കാട്ടേരി

വടകരോത്സവം പൂത്തുലയുന്നു; ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സംഗമഭൂമിയായി ഓര്‍ക്കാട്ടേരി

3 weeks ago
27 നോമ്പ് നോറ്റ ആവേശത്തില്‍ തയ്യില്‍ ചന്ദ്രന്‍

27 നോമ്പ് നോറ്റ ആവേശത്തില്‍ തയ്യില്‍ ചന്ദ്രന്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal