സ്കൂളുകളിലെ മലയാളം മീഡിയം കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരാക്കുന്നതിന് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
വെൽക്കം സോങ്, കൊറിയോഗ്രഫി, റീഡേഴ്സ് തിയേറ്റർ, സ്കിറ്റ്, പപ്പറ്റ് ഷോ തുടങ്ങിയ സ്റ്റേജ് പരിപാടികളും ബുക്ക് സ്റ്റാൾ, റിഡിൽ ഗെയിംസ്, ടേസ്റ്റ് ബഡ്സ്, വാട്സ് ഇൻ മൈ പൗച്ച്, കൊലാബൊറേറ്റീവ് ഡ്രോയിങ് ആന്റ് സ്റ്റോറി മെയ്ക്കിങ്, ഗിവിങ് ഡയറക്ഷൻസ്, ട്രഷർ ഹണ്ട് തുടങ്ങിയ ലൈവ് പരിപാടികളും നടന്നു.
ചോമ്പാല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സപ്ന ജൂലിയറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം.എൻ. പ്രമോദ് അധ്യക്ഷത വഹിച്ചു. ബിജു മൂഴിക്കൽ, കെ.പി. അപർണ, എം.പി. ശ്രീജ എന്നിവർ പ്രസംഗിച്ചു.