Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

താമരശ്ശേരിയില്‍ ലോറിയെ മറികടക്കാന്‍ ശ്രമിച്ച കാര്‍ ബസിലിടിച്ചു; കാര്‍ ഡ്രൈവര്‍ മരിച്ചു

January 17, 2025
in പ്രാദേശികം
A A
താമരശ്ശേരിയില്‍ ലോറിയെ മറികടക്കാന്‍ ശ്രമിച്ച കാര്‍ ബസിലിടിച്ചു; കാര്‍ ഡ്രൈവര്‍ മരിച്ചു
Share on FacebookShare on Twitter

താമരശ്ശേരി: കോഴിക്കോട് – വയനാട് ദേശീയപാതയില്‍ താമരശ്ശേരിക്കും പരപ്പന്‍പൊയിലിനും ഇടയില്‍ ഓടക്കുന്നത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ സ്വദേശി മുഹമ്മദ് മജ്ദൂദ് (34) ആണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു. ലോറിയെ മറികടക്കാന്‍ ശ്രമിച്ച കാര്‍ ബസിനും ലോറിക്കും ഇടയില്‍പ്പെടുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം. കാര്‍ യാത്രക്കാരായ അബൂബക്കര്‍ സിദ്ദീഖ്, ഷഫീര്‍ എന്നിവര്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബസ് യാത്രക്കാരായ ധന്യ കരികുളം, സില്‍ജ വെണ്ടേക്കുംചാല്‍ ചമല്‍, മുക്ത ചമല്‍ (12), ചന്ദ്ര ബോസ് ചമല്‍ (48), ലുബിന ഫര്‍ഹത്ത് കാന്തപുരം, നൗഷാദ് കാന്തപുരം, അഫ്‌സത്ത് പിണങ്ങോട്, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ വിജയകുമാര്‍, കണ്ടക്ടര്‍ സിജു എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തണ്ണിമത്തനുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയെ കാര്‍ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ദിശയില്‍നിന്നു വന്ന ബസില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായി തകര്‍ന്നു. തൊട്ടുപിന്നാലെ ഉണ്ടായിരുന്ന ലോറി കാറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ ബസ് ഡ്രൈവര്‍ പുറത്തേക്കു തെറിച്ചു വീണു. തുടര്‍ന്ന് ബസ് സമീപത്തെ കടവരാന്തയിലേക്കു നീങ്ങി. എന്നാല്‍ റോഡില്‍നിന്ന് എഴുന്നേറ്റ ബസ് ഡ്രൈവര്‍ ചാടിക്കയറി ഹാന്‍ഡ് ബ്രേക്ക് ഇട്ട് ബസ് നിര്‍ത്തുകയായിരുന്നു. കാറില്‍ 3 പേരാണ് ഉണ്ടായിരുന്നത്. ലോറിയില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

RECOMMENDED NEWS

ഉമ്മന്‍ചാണ്ടി ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരി: പാലേരി രമേശന്‍

ഉമ്മന്‍ചാണ്ടി ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരി: പാലേരി രമേശന്‍

3 months ago
പെരിഞ്ചേരി കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കണം: സിപിഐ

പെരിഞ്ചേരി കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കണം: സിപിഐ

4 months ago
പഹൽഗാം ഭീകരാക്രമണം; പിന്നിൽ പ്രവർത്തിച്ച രണ്ട് കശ്മീരികളുടെ വീടുകൾ  തകർത്തു

പഹൽഗാം ഭീകരാക്രമണം; പിന്നിൽ പ്രവർത്തിച്ച രണ്ട് കശ്മീരികളുടെ വീടുകൾ തകർത്തു

1 month ago
പൊതുപ്രവര്‍ത്തന ശൈലി അടിമുടി മാറണം: കെ.ലോഹ്യ

പൊതുപ്രവര്‍ത്തന ശൈലി അടിമുടി മാറണം: കെ.ലോഹ്യ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal