മണിയൂര്‍: ഇത്തവണത്തെ പാലിയേറ്റീവ് ദിനം തണല്‍ മൈല്‍ സ്റ്റോണ്‍ മണിയൂര്‍ സ്‌കൂളിനെ സംബന്ധിച്ചിടത്തോളം വേറിട്ട
ആഘോഷമായി. സ്‌കൂളിലെ ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും അകലാപ്പുഴയിലേക്ക് നടത്തിയ യാത്ര മനസിനു കുളിരേകി. പുഴയിലൂടെയുള്ള ബോട്ട് യാത്രയും കലാപരിപാടികളും ഹൃദ്യമായ അനുഭവമായി. കുട്ടികളൊക്കെ ആവേശപൂര്‍വം പങ്കെടുത്തു.
പരിപാടി തണല്‍ സ്‌കൂള്‍ ചെയര്‍മാന്‍ കെ.പി.അമ്മദ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളന ഉദ്ഘാടനവും പരിപാടി സ്‌പോണ്‍സര്‍ ചെയ്ത മറീന ക്രൂയ്സിനുള്ള ഉപഹാര സമര്‍പ്പണവും പയ്യോളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിര്‍വ്വഹിച്ചു.
മഞ്ഞക്കുളം നാരായണന്‍ പ്രസംഗിച്ചു. എന്‍.കെ.ഹാഷിം, കൊളായി രാമചന്ദ്രന്‍, പി.എം.ബഷീര്‍, എം.കെ.അനൂപ്, പി.ടി.കെ.അഷ്റഫ്,
പ്രിന്‍സിപ്പല്‍ റൂബി, റാഷിദ, സൈക്കോളജിസ്റ്റ് സന മസൂദ്, ഷീജ, റിനിഷ എന്നിവര്‍ നേതൃത്വം നല്‍കി.