ധനസഹായം നല്‌കണമെന്ന് വടകരയിലെ ഡയാലിസിസ് രോഗികളുടെ കൂട്ടായ്മ യായ നെഫ്രോ ഡയാലിസിസ് വെൽഫയർ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. കടുത്ത പ്രതിസന്ധിയാണ് ഡയാലിസിസിന് ഇരയാകുന്നവരും അവരുടെ കുടുംബവും നേരിടുന്നത്.
വടകരയിലെ തണൽ ഡയാലിസിസ് സെന്ററിൻ്റെ കീഴിൽ അഞ്ഞൂറോളം ആളുകൾ ഡയാലിസിസ് ചെയ്തു വരുന്നുണ്ട്. ഇൻഷുറൻസിൻ്റെ ഭീമമായ കുടിശ്ശിക കാരണം തണലിന് മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യം ഉണ്ട്. ഡയാലിസിസ് മുടങ്ങിയാൽ ജീവൻ പോലും അപകടത്തിലാകുന്ന രോഗികളെ കുടിശ്ശികയിൽ നിന്ന് ഒഴിവാക്കി യഥാസമയം ഫണ്ട് നൽകി സഹായിക്കണമെന്ന് കമ്മിറ്റി ഭാരവാഹികൾ അഭ്യർഥിച്ചു.
തികച്ചും നിർധനരായ ഡയാലിസിസ് രോഗികളെ സഹായിക്കുക എന്ന ലക്ഷ്യവുമായാണ് ഡയാലിസിസ് രോഗികൾ തന്നെ അംഗങ്ങളായിട്ടുള്ള ഈ സംഘടന പ്രവർത്തി ക്കുന്നത്. രോഗികളും മറ്റുള്ളവരും നല്‌കുന്ന സംഭാവനയാണ് ഇതിൻ്റെ സാമ്പത്തികം. നിരവധിപേർക്ക് ഇതിനോടകം ചെറുതും വലുതുമായ സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇനിയും അനേകം പേർ സഹായം കാത്ത് നില്‌കുന്ന സാഹചര്യത്തിൽ ഒരു സ്കൂട്ടി ചാലഞ്ച് ഏറ്റെടുത്ത് നടത്തുകയാണ്.
ജനങ്ങളിൽ നിന്ന് ഏറ്റവും നല്ല പ്രതികരണ മാണ് ലഭിച്ചത്. ഇതിന്റെ നറുക്കെടുപ്പ് ജനുവരി 19 ന് രാവിലെ 10 മണിക്ക് വടകര ടൗൺ ഹാൾ പരിസരത്ത് മുനിസിപ്പൽ കൗൺസിലർ എ.പ്രേമകുമാരി നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് പി.സിറാജ്, സെക്രട്ടറി കെ.സി. രവി, ഖജാൻജിവി. ബബിഷ് എന്നിവർ പങ്കെടുത്തു.