നാദാപുരം: നാദാപുരം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍

അടിയന്തിരമായി പുനര്‍നിര്‍മിച്ച് ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതൃത്വത്തില്‍ നരിക്കാട്ടേരിയില്‍ സായാഹ്ന ധര്‍ണ നടത്തി. ഏരിയ കമ്മിറ്റി അംഗം കെ.പി.കുമാരന്‍ ഉദ്ഘാടനം ചെയ്തു. ജിഷ്ണു പ്രസാദ് അധ്യക്ഷത വഹിച്ചു. ഇ.പി. അപ്പുണി, പി.കെ. ശൈലജ, കെ.രാജീവന്‍, കെ.ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.