കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ്
എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദര്‍ശിച്ചു. മന്ത്രി കെ എൻ ബാലഗോപാൽ, സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അടക്കമുള്ള നേതാക്കൾക്കൊപ്പമാണ് മുഖ്യമന്ത്രി റിനൈ മെഡിസിറ്റിയിലെത്തിയത്. എംഎല്‍എയുടെ
ആരോഗ്യസ്ഥിതി വിലയിരുത്തി.
സി പി എം കേന്ദ്രകമ്മിറ്റി യോഗങ്ങൾക്കായി മുഖ്യമന്ത്രി കൊൽക്കത്തയിലേക്ക് പോകാനിരിക്കെയാണ്. ഇതിനുമുമ്പാണ് എം എൽ എയെ കണ്ടത്. ഇന്നലെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉമ തോമസിനെ സന്ദർശിച്ചിരുന്നു.

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ആർട്ട് മാഗസിൻ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണാണ് ഉമ തോമസിന് ഗുരുതരമായി പരിക്കേൽക്കുന്നത്. സംഘാടകർ ഒരുക്കിയ താൽക്കാലിക വേദിയിലേക്ക് കയറിയ എംഎൽഎ കസേര മാറിയിരിക്കാനായി എഴുന്നേറ്റു നടക്കുമ്പോൾ കാൽതെറ്റി 15 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു.