വടകര: വായ്പാ തുക കുടിശ്ശികയായവര്‍ക്ക് വടകര സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഇളവ് നല്‍കുന്നു. 67 കോടി
രൂപയാണ് ബാങ്കിന് കിട്ടാനുള്ളത്. വിവിധ കാരണങ്ങളാല്‍ വായ്പാ തുക കുടിശ്ശികയായവര്‍ മുഴുവന്‍ തുകയും തിരിച്ചടക്കുകയാണെങ്കില്‍ പലിശയുടെ 50 ശതമാനം ഇളവ് നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 28 വരെ ഈ ആനുകൂല്യം ലഭിക്കും. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റ സഹായത്തോടെയാണ് വടകര കാര്‍ഷിക ബാങ്ക് നവകേരളീയം കുടിശികനിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വിശദീകരിക്കുന്നതിൻ്റെ ഭാഗമായി ബാങ്കിൻ്റെ കക്കട്ടിലുള്ള ഹെഡ് ഓഫീസിൽ ജനുവരി 20, 22,24,27 തിയതികളിലും വടകര
ബ്രാഞ്ചിൽ ജനുവരി 20,23,27 തിയകളിലും തൊട്ടിൽപാലം ബ്രാഞ്ചിൽ 21, 23 തിയതികളിലും അദാലത്ത് നടക്കും.
വായ്പ കൃത്യമായി തിരിച്ചടക്കുന്ന ഇടപാടുകാര്‍ക്ക് പലിശയില്‍ ഇളവ് നല്‍കുന്ന ഗുഡ് പേ മാസ്റ്റര്‍ പദ്ധതി ബാങ്ക് നടപ്പിലാക്കി വരുന്നുണ്ട് . 2024- 25 സാമ്പത്തിക വര്‍ഷം 83 കോടി രൂപയാണ് വായ്പാ വിതരണം നടത്താന്‍ ബാങ്ക് ലക്ഷ്യമിട്ടിരിക്കുന്നത്. കൃത്യമായി വായ്പ തിരിച്ചട ക്കുന്നവര്‍ക്ക് 8.5 ശതമാനം പലിശ നിരക്കില്‍ പുതിയ കാര്‍ഷിക വായ്പകള്‍ ബാങ്ക് നല്‍കി വരുന്നുണ്ട്. കാര്‍ഷിക വായ്പ, ഭവന നിര്‍മ്മാണ വായ്പ, വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള വായ്പ, സ്വര്‍ണ്ണ പണയ വായ്പ എന്നിവയുമുണ്ട്. ആകര്‍ഷകമായ പലിശ നിരക്കില്‍ സ്ഥിരനിക്ഷേപവും സ്വീകരിച്ചു വരുന്നുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ ബോബി മൂക്കന്‍തോട്ടം, കമ്മിറ്റി മെമ്പര്‍മാരായ പ്രമോദ് കക്കട്ടില്‍, പി
പുരുഷോത്തമന്‍, സെക്രട്ടറി പി പ്രമീള, വടകര ബ്രാഞ്ച് മാനേജര്‍ എ.എം.നൗഷാദ്, തൊട്ടില്‍പ്പാലം ബ്രാഞ്ച് മാനേജര്‍ എ.എന്‍.അനീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.