വടകര: വടകരയില്‍ മൂന്ന് വ്യത്യസ്ത പോക്‌സോ കേസുകളിലായി മൂന്നു പേര്‍ പോലീസ് പിടിയിൽ. അഞ്ചു വയസുകാരനെ പീഡിപ്പിച്ച
കേസില്‍ ക്ഷേത്ര പൂജാരിയെ അറസ്റ്റ് ചെയ്തു. എറണാകുളം മേത്തല സ്വദേശി എം.സജിയാണ് (55) അറസ്റ്റിലായത്. ക്ഷേത്ര പരിസരത്ത് താമസിക്കുന്ന കുട്ടിയെ ദര്‍ശനത്തിനെത്തിയപ്പോഴാണ് പീഡിപ്പിച്ചത്. നേരത്തെ നിരവധി ക്ഷേത്രങ്ങളില്‍ പൂജാകര്‍മങ്ങളില്‍ ഏര്‍പെട്ട ഇയാള്‍ അടുത്ത കാലത്താണ് വടകര മേഖലയിലെത്തിയത്. മറ്റൊരു കേസില്‍ ഒമ്പത് വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിയെ
പീഡിപ്പിച്ചതിന് തിരുവള്ളൂരിനടുത്ത് കുനിവയല്‍ ഇബ്രാഹിം (62) പിടിയിലായി. സ്‌കൂളിനു സമീപത്തെ വാടക സ്‌റ്റോര്‍ നടത്തുന്ന ആളാണ് പ്രതി. മറ്റൊരു പോക്‌സോ കേസില്‍ ആയഞ്ചേരി തറോപ്പൊയില്‍ സ്വദേശി കുഞ്ഞി സൂപ്പിയും (46) അറസ്റ്റിലായി. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ഇയാളെ പിടികൂടിയത്. മൂന്നു പേരെയും പോക്‌സോ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

