നാദാപുരം: നാദാപുരം ഉപജില്ലയിലെ വിരമിച്ച പ്രധാനാധ്യാപകരുടെ സംഗമം (ഉണര്‍വ്-2025) നവ്യാനുഭവമായി. വിവിധ
വിദ്യാലയങ്ങളില്‍ നിന്നായി കാലങ്ങള്‍ക്കു മുമ്പ് വിരമിച്ച പ്രധാനാധ്യാപകര്‍ സംഗമത്തില്‍ ഒത്തുകൂടി. പലരും അനുഭവങ്ങളും ഓര്‍മകളും പങ്കുവെച്ചു. നാദാപുരം ഗവ. യൂപി സ്‌കൂളില്‍ നടന്ന സംഗമം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജീവന്‍ പി.പുതിയെടുത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അബ്ബാസ് കണേക്കല്‍, പി.ടി.എ പ്രസിഡണ്ട് കോ: ഓര്‍ഡിനേറ്റര്‍ കെ.പി രാജന്‍, കെ.ഹേമചന്ദ്രന്‍, കെ ചന്തു, എന്‍.കെ രാധ, സി.മുരളീധരന്‍, അധ്യാപക സംഘടനാ പ്രതിനിധികളായ പി.രഞ്ജിത് കുമാര്‍, എം.എ.ലത്തീഫ്, ലികേഷ്, എന്‍ കെ സലിം എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍.എ.റഹിം സ്വാഗതവും കെ.സുരേഷ് ബാബു നന്ദിയും പറഞ്ഞു. ഉപജില്ലാ തല വിരമിച്ച ഹെഡ്മാസ്
റ്റേഴ്സ് ഫോറം കോ: ഓര്‍ഡിനേറ്ററായി കെ.ഹേമചന്ദ്രന്‍ (ചെയര്‍മാന്‍), സി.മുരളീധരന്‍ ( കണ്‍വീനര്‍ ) എന്നിവരേയും തെരഞ്ഞെടുത്തു.

