കക്കട്ടില്‍: വട്ടോളി ഗവ.യുപി സ്‌കൂളില്‍ നാലാം തരം വിദ്യാര്‍ഥികള്‍ക്കായി ‘മഞ്ഞണിക്കൂട്ടം’ എന്ന പേരില്‍ ദ്വിദിന സഹവാസ
ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ശ്യാമള അധ്യക്ഷത വഹിച്ചു. നാടക കളരി, പേപ്പര്‍ ബാഗ് നിര്‍മാണം, ശാസ്ത്ര ഗണിതം, മാജിക് ഷോ, വാനനിരീക്ഷണം, നാടകകളികള്‍, യോഗ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. വിനോദ് പാലങ്ങാട്, കൃഷ്ണ സായി, സരിത, കൃഷ്ണന്‍, നൗഷാദ് വടക്കന്‍, പ്രേമചന്ദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ബിപിസി എം.ടി.പവിത്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയതു. പി ടി എ വൈസ് പ്രസിഡന്റ് സനോജ്, എം.പി.ടി.പ്രസി.ലിഷ , കെ.സി.രാജീവന്‍ പ്രസംഗിച്ചു
