ആവോലം പാലയനാണ്ടി ഗോപാലന്‍ ( 82 ) ആണ് മരിച്ചത്. കടന്നലുകളുടെ കുത്തേറ്റ് ഗോപാലന് സാരമായി പരിക്കേറ്റിരുന്നു. ഇന്നല വൈകുന്നേരമാണ് വീടിന് സമീപത്ത് കടന്നലുകളുടെ അക്രമം ഉണ്ടായത്.
ഇന്ന് രാവില 10 മണിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഗോപാലന്‍ മരിച്ചത്. പ്രദേശവാസികളായ കൊല്ലന്റവിട ആരവ്, കൂനന്റവിട രജീഷ്, കരിമ്പന്‍ നടക്കല്‍ അശോകന്‍ എന്നിവര്‍ക്കും കുത്തേറ്റിരുന്നു.
മൂന്ന് പേരെയും നാദാപുരം ഗവ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു.
ഗോപാലന്റെ ഭാര്യ: ലീല. മക്കള്‍: രഞ്ജിത്ത്, റെജില, റെജിന. മരുമക്കള്‍: ജയകുമാര്‍ (ഐക്കരപ്പടി), പ്രഭാഷ് (കോട്ടക്കടവ്), ലിഷ.