പയ്യോളി: അയനിക്കാട് എരഞ്ഞിവളപ്പില്‍ ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തോടനുബന്ധിച്ച് ആധ്യാത്മിക സായാഹ്നവും
സമാദരവും നടത്തി. പ്രമുഖ ആധ്യാത്മിക പ്രഭാഷകന്‍ ഡോ. പിയൂഷ് എം.നമ്പൂതിരിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സന്നിധിയില്‍ നടന്ന സാംസ്‌കാരിക യോഗത്തില്‍ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് വി.പവിത്രന്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ പി.പി.പ്രമോദ് കുമാര്‍ മുഖ്യാതിഥിയായി. പ്രദേശത്തെ വിവിധ ക്ഷേത്ര കമ്മിറ്റി അധ്യക്ഷന്മാരെ ആദരിച്ചു. രാജന്‍ കൊളാവിപാലം, കെ.ടി രാജീവന്‍, ഇ.വി.കുഞ്ഞിക്കണ്ണന്‍, കെ.ടി.ഷാജി, വി.ഗോപാലന്‍, ചിത്രാംഗദന്‍, കെ.വി.ഷിജീഷ്, പ്രകാശന്‍ ടി.സി, സുന്‍ജിത്ത് എ.ജെ, രഞ്ജീഷ് കെ, സുനില്‍ എ.ബി.സി, പ്രഭാകരന്‍ പി.യം, പുഷ്പാംഗദന്‍ എന്നിവര്‍ സംസാരിച്ചു.
