മന്തരത്തൂര്‍: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മന്തരത്തൂര്‍ ലോക്കല്‍ കമ്മറ്റി വനിതാ സംഗമവും നാട്ടരങ്ങ്
പരിപാടിയും സംഘടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം സോഫിയ മലപ്പുറം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടരി കെ.എം.ബാലന്‍ അധ്യക്ഷത വഹിച്ചു. പി.വി.രജീഷ്, ടി.സി രാജന്‍, വി.എം.വിഷ്ണു എന്നിവര്‍ സംസാരിച്ചു. ശ്രീജ പുല്ലരൂല്‍ സ്വാഗതവും വൈശാഖ്.ബി.എസ്.നന്ദിയും പറഞ്ഞു .
സമ്മേളന പ്രചരണത്തിന്റെ ഭാഗമായി 17 ബ്രാഞ്ച് കമ്മിറ്റികളും ആകര്‍ഷകമായ സംഘാടക സമിതി ഓഫീസുകള്‍ കെട്ടിയുണ്ടാക്കി.
ഒന്നാം സ്ഥാനത്തിന് അമ്പലമുക്ക് ബ്രാഞ്ച് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടും മൂന്നും സ്ഥാനങ്ങള്‍ മന്തരത്തൂര്‍ വായനശാല മുക്ക് ബ്രാഞ്ചും മന്തരത്തൂര്‍ സ്‌കൂള്‍ ബ്രാഞ്ചും നേടി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍ എ ഗ്രേഡ് കരസ്ഥമാക്കിയ മന്തരത്തൂരിലെ ബാലസംഘം മേഖല പ്രസിഡന്റ് ആലാപ് ജീവന്‍, മേഖല സെക്രട്ടറി പാര്‍വ്വണകുയ്യലത്ത്, നിയ, അലന്‍ ദേവ് എന്നിവരെ അനുമോദിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

സമ്മേളന പ്രചരണത്തിന്റെ ഭാഗമായി 17 ബ്രാഞ്ച് കമ്മിറ്റികളും ആകര്‍ഷകമായ സംഘാടക സമിതി ഓഫീസുകള്‍ കെട്ടിയുണ്ടാക്കി.
