എടച്ചേരി: എടച്ചേരി നോര്‍ത്തിലെ കക്കംവെള്ളി ഒതയോത്ത് ശ്രീ പരദേവതാ ക്ഷേത്രത്തിലെ തിറ മഹോത്സവം ജനുവരി 22, 23, 24, 25 തീയ്യതികളില്‍ നടക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള തിറ കുറിക്കല്‍ ചടങ്ങ് ക്ഷേത്ര മുറ്റത്ത് നടന്നു. ക്ഷേത്ര കെട്ടിയാട്ടക്കാര്‍,
തണ്ടാന്‍മാര്‍, മേല്‍ശാന്തി ഹരിനമ്പൂതിരി ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ, ഇ കെ സജിത്ത്കുമാര്‍, ബാലന്‍ കുഴിക്കാളി, ബാലന്‍ മുല്ലപ്പള്ളി, ബിജു എം.പി, ആഘോഷകമ്മറ്റി ഭാരവാഹികളായ മനോജന്‍ കെ.പി, പ്രജീഷ് കെ.പി എന്നിവര്‍ പങ്കെടുത്തു
