അഴിയൂര്‍: ചേരിപ്പീടിക-മോന്താല്‍ റോഡില്‍ കാട്ടുപന്നി സ്‌കൂട്ടറില്‍ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. കോറോത്ത് റോഡ്
പുത്തന്‍പുരയില്‍ മീത്തല്‍ സുബ്രമണ്യന്റെ മകന്‍ ആകാശിനെയാണ് (20) റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാട്ടുപന്നി ഇടിച്ച് വീഴ്ത്തിയത്. കാലിനും കൈക്കും സാരമായി പരിക്കേറ്റ ആകാശ് മാഹി ആശുപത്രിയില്‍ ചികിത്സ തേടി. ജോലി കഴിഞ്ഞു വീട്ടിലേക്കു വരുമ്പോഴാണ് പന്നിയുടെ ആക്രമണമുണ്ടായത്.
ഈ പ്രദേശങ്ങളില്‍ ഈയ്യിടെയായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. രാത്രികാലങ്ങളിലെ കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും ഒരുപോലെ ഭീതിയിലാണ്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്.
തെരുവുനായ ശല്യത്തില്‍ വലയുന്ന പ്രദേശത്ത് കാട്ടുപന്നി കൂടി ആയതോടെ നാട്ടുകാര്‍ അങ്കലാപ്പിലായി. അധികൃതര്‍
ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.