നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എടച്ചേരി എസ്‌ഐ വി.പി.അനില്‍കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് 176 പാക്കറ്റ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.
വടകര-നാദാപുരം സംസ്ഥാന പാതയില്‍ ഓര്‍ക്കാട്ടേരി പെട്രോള്‍ പമ്പിന് സമീപം അനധികൃതമായി നിര്‍മിച്ച പെട്ടിക്കടയില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. അടുത്തിടെയാണ് റോഡരികില്‍ ടിന്‍ ഷീറ്റും മറ്റും ഉപയോഗിച്ചു ഷെഡ് കെട്ടിയുണ്ടാക്കിയത്.
ഇതില്‍ മൂന്ന് ചാക്കുകളിലായി നിേരാധിത പുകയില ഉല്‍പന്നം സൂക്ഷിച്ച നിലായിരുന്നു. പോലീസിനെ കണ്ട് സംഭവസ്ഥലത്ത് നിന്ന് ഒരു യുവാവ് ബൈക്കില്‍ രക്ഷപ്പെട്ടതായും വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ എടച്ചേരി പോലീസ് കേസ് എടുത്തു.