പയ്യോളി: സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് പയ്യോളി നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍
ദിനം ആചരിച്ചു. അയനിക്കാട് പോസ്റ്റോഫീസ് പരിസരത്ത് പാലിയേറ്റീവ് സന്ദേശ റാലി, ദീപം തെളിയിക്കല്‍, പ്രതിജ്ഞ എന്നിവ നടത്തി. മേഖലാ ചെയര്‍മാന്‍ കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കെ.കെ. ഖാലിദ് അധ്യക്ഷനായി. സോണല്‍ അംഗം വി. വി. അനിത, എം.എ വിനോദന്‍ എന്നിവര്‍ സംസാരിച്ചു. എം.എ. ഷാജി പ്രതിജ്ഞ ചൊല്ലി കൊടുത്തു. യൂണിറ്റ് കണ്‍വീനര്‍ കെ.കെ. ബിനീഷ് സ്വാഗതവും ആത്മജ നന്ദിയും പറഞ്ഞു.
