വടകര: ചോമ്പാല്‍ കുഞ്ഞിപ്പള്ളിയില്‍ ദേശീയപാത നിര്‍മാണ പ്രവൃര്‍ത്തി ജനവരി 27 വരെ നിര്‍ത്തിവെക്കാന്‍ തീരുമാനമായി.
ഷാഫി പറമ്പില്‍ എംപിയും കെ.കെ.രമ എംഎല്‍എയും ദേശീയപാത പ്രൊജക്ട് ഡയരക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് കുഞ്ഞിപ്പള്ളി കവാടത്തിന്റ ഭാഗത്ത് നിര്‍മാണം നിര്‍ത്തിവെക്കാന്‍ ധാരണയായത്.
കുഞ്ഞിപ്പള്ളി ഉറുസിന്റ ഭാഗമായി പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന് കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിയും സമരസമിതിയും ആവശ്യപ്പെട്ടിരുന്നു. നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് വിവിധ കോണില്‍ നിന്ന് ആവശ്യം വന്നതോടെ കെ.കെ.രമ എംഎല്‍എ സ്ഥലത്തെത്തി പോലീസ് അധികൃതരുമായി ചര്‍ച്ച നടത്തി. പോലീസിന് ഒന്നും ചെയ്യാനാവില്ലെന്ന് വ്യക്തമായക്കിയതിനെ തുടര്‍ന്നാണ് ദേശീയപാത പ്രൊജക്ട് ഡയരക്ടറുമായി സംസാരിച്ച് പ്രവൃത്തി താല്‍കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചത്. ബുധനാഴ്ച രാവിലെ പോലീസിന്റ സാന്നിധ്യത്തില്‍ പ്രവൃത്തി വീണ്ടും ആരംഭിക്കുകയുണ്ടായിരുന്നു. മതില്‍ പൊളിക്കുകയും മരം മുറിച്ച്
മാറ്റുകയും ഒപ്പം ഡ്രെയിനേജ് നിര്‍മാണവും നടന്നിരുന്നു.