Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണം: സീനിയര്‍ സിറ്റിസണ്‍സ് ഫോറം

January 15, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

 

കൊയിലാണ്ടി: കേരളത്തില്‍ 70 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവകാശപ്പെട്ട ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിഷേധിക്കപ്പെട്ട റെയില്‍വേ ആനുകൂല്യം പുനഃസ്ഥാപിക്കുക,
വയോധികര്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ 5000 രൂപയായി വര്‍ധിപ്പിക്കുക, ക്ഷേമ പെന്‍ഷന്‍ മാസാന്തം കുടിശ്ശികയില്ലാതെ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
കൊയിലാണ്ടിയില്‍ ജില്ലാ സമ്മേളനവും കൗണ്‍സില്‍ മീറ്റിംഗും ആര്‍.പി.രവീന്ദ്രന്‍ നഗറില്‍ നഗരസഭാ ഉപാധ്യക്ഷന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ 160 യൂണിറ്റുകളില്‍ നിന്ന് എഴുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഇ.കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കുമാരന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ ചാത്തു, കെ രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.ബാലക്കുറുപ്പ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.സി. ബാലന്‍ എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ സംഘടനയില്‍ 25 വര്‍ഷത്തിലേറെക്കാലം സേവനം അനുഷ്ഠിച്ച പൂതേരി ദാമോദരന്‍ നായര്‍, മുന്‍ ജില്ലാ ഭാരവാഹികള്‍ ആയിരുന്ന ഉണ്ണീരിക്കുട്ടി കുറുപ്പ്, എന്‍.കെ.കുഞ്ഞിച്ചെക്കിണി എന്നിവര്‍ക്കുള്ള ആദര സമര്‍പ്പണം മുതിര്‍ന്ന നേതാവ് എം.കെ.സത്യപാലന്‍ നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി സോമന്‍ ചാലില്‍ സ്വാഗതം പറഞ്ഞു.
കാലത്ത് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ആവേശകരമായ പ്രകടനം നടന്നു. സ്റ്റേഡിയത്തിന് മുന്നില്‍ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ ശേഷമായിരുന്നു പ്രകടനം. ഇടവേളയില്‍ വയോജനങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

RECOMMENDED NEWS

അമ്പലക്കുളങ്ങര കരിമ്പാച്ചേരി മാതു അമ്മ അന്തരിച്ചു

അമ്പലക്കുളങ്ങര കരിമ്പാച്ചേരി മാതു അമ്മ അന്തരിച്ചു

3 months ago
25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

4 weeks ago

ചാനിയം കടവ് ഫെസ്റ്റ് 2025 ൻ്റെ ലോഗോ പ്രകാശനം ചെയ്തു

4 months ago
മുഴുവന്‍ ക്ഷാമബത്ത കുടിശ്ശികയും അനുവദിക്കണം: കെഎസ്എസ്പിയു

മുഴുവന്‍ ക്ഷാമബത്ത കുടിശ്ശികയും അനുവദിക്കണം: കെഎസ്എസ്പിയു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal