പുലയർകണ്ടി തേവർവെള്ളൻ മുത്തപ്പൻ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ഇത്തവണ “ചാനിയംകടവ് ഫെസ്റ്റ് ’25” സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 മുതൽ 23 വരെ നടക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര, അമ്യൂസ്മെന്റ് പാർക്ക്, ആരോഗ്യ വിദ്യാഭ്യാസ പ്രദർശനം, ഫുഡ് ഫെസ്റ്റ്, വിവിധ സ്റ്റാളുകൾ, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവ ഉണ്ടാവും.
ഫെസ്റ്റിന്റെ നടത്തിപ്പിനായി വിളിച്ചുചേർത്ത സ്വാഗതസംഘ രൂപീകരണയോഗം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഹാജറ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രസിന അരുകുറുങ്ങോട്ട് അധ്യക്ഷത വഹിച്ചു.
കുണ്ടാറ്റിൽ മൊയ്തു, എൻ.കെ. അഖിലേഷ്, മനോജൻ തുരുത്തി, പി.ഗോപാലൻ, മഠത്തിൽ ബാലകൃഷ്ണൻ, എൽ.വി. ബാബു, പാലൂന്നി മൊയ്തു വടയക്കണ്ടി നാരായണൻ, പി.പി. പത്മനാഭൻ, കിണറുള്ളതിൽ കുഞ്ഞമ്മദ്, എ.കെ. കുഞ്ഞബ്ദുള്ള, കെ.ടി. റസാഖ്, പനിച്ചിക്കണ്ടി ഹമീദ്, കെ.വി. ശ്രീലേഷ് , ടി.പി. സതീഷ് , എൻ.കെ. ലിജീഷ് തുടങ്ങിയവർ സംസാരിച്ചു. കെ.ശശീന്ദ്രൻ സ്വാഗതവും എൻ.കെ. പ്രജീഷ് നന്ദിയും പറഞ്ഞു.
കുണ്ടാറ്റിൽ മൊയ്‌തു ചെയർമാനും കെ. ശശീന്ദ്രൻ കൺവീനറും എൻ.കെ. പ്രജീഷ് ഖജാൻജിയുമായി 115 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു.