ശതമാനം ജിഎസ്ടി പിൻവലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു നയിക്കുന്ന വ്യാപാര സംരക്ഷണ ജാഥക്ക് നാളെ (ബുധനാഴ്‌ച്ച) വടകരയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വൈകിട്ട് ആറിന് നഗരസഭ സാംസ്കാരിക ചത്വരത്തിലാണ് സ്വീകരണം. പരിപാടിയുടെ ഭാഗമായി പകൽ നാലിന് വോയ്സ് ഓഫ് വടകരയുടെ ഗാനസന്ധ്യയും രാത്രി എട്ടിന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൻ്റ ‘ശ്വാസം’ നാടകവും അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ സി.കെ. വിജയൻ, എം.എം. ബാബു, ഡി.എം. ശശീന്ദ്രൻ, വി. അസീസ്, കെ.എ.ൻ വിനോദ്, വി.ടി.കെ സുമൻ എന്നിവർ പങ്കെടുത്തു.