അഴിയൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിനെ ഇല്ലാതാക്കാനുള്ള നീക്കത്തെ ചെറുത്ത്
തോല്പിക്കാനുള്ള സമരത്തില്‍ അറസ്റ്റ് വരിച്ച് ജാമ്യം നേടിയവര്‍ക്ക് കുഞ്ഞിപ്പള്ളി ടൗണില്‍ സ്വീകരണം നല്‍കി. കെ.ഹസ്സന്‍ കുട്ടി ഹാജി, ടി.ജി.നാസര്‍, എം.ഇസ്മായില്‍, കെ.അന്‍വര്‍ ഹാജി, കെ.പി.ചെറിയ കോയ, യു.എ.റഹീം, പി.ബാബുരാജ്, ഹാരിസ് മുക്കാളി, വി.പി.പ്രകാശന്‍, നവാസ് നെല്ലോളി, എ.വി. സെനീദ്, ഇ.എം.ഷാജി, സമീര്‍ കല്ലാമല, സാജിത് നെല്ലോളി, എം.മനാഫ് ടി.സി.എച്ച് ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
