ഒഞ്ചിയം: ഒരു പ്രദേശത്തിന്റെ ചിരകാല സ്വപ്‌നമായ പൂതംകുനിയില്‍ റോഡ് യാഥാര്‍ഥ്യമായി. വഴിയില്ലാതെ ബുദ്ധിമുട്ടിയ
പത്തോളം വീട്ടുകാര്‍ക്ക് ആശ്വാസം പകരുന്നതായി ഈ റോഡ്. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ പൂതംകുനിയില്‍ റോഡ് കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 11 ലക്ഷവും നാട്ടുകാരുടെ കമ്മറ്റി മൂന്ന് ലക്ഷവും ചെലവഴിച്ചാണ് റോഡ് യാഥാര്‍ഥ്യമാക്കിയത്.
ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പി.എം ബാലന്‍, എന്‍.പി.ബാലകൃഷ്ണന്‍, വിജയന്‍ കെ പി, സുരേഷ് കക്കാട്ട്, വി വി മുഹമ്മദ്, മധുസൂദനന്‍ യു, സുരേഷ് ബാബു.എ.കെ, യൂസഫ് മമ്മാലികണ്ടി, അഡ്വ.ദേവരാജന്‍, മനോജ് എം ഇ, അഡ്വ.അനില്‍കുമാര്‍, ദിലീഷ് പികെ, ജയശ്രീ മൈനാകം, സജിത തിലക് രാജ് തുടങ്ങിയവര്‍ സംസാരിച്ചു. റോഡ്
യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, വാര്‍ഡ് മെമ്പര്‍ രഞ്ജിത്ത് എം.വി, റോഡ് കമ്മിറ്റി കണ്‍വീനര്‍ ദിലീഷ് പി കെ എന്നിവരെ ആദരിച്ചു. കലാസന്ധ്യ ഒരുക്കിയ കലാകാരന്മാര്‍ക്ക് പി എം ഗംഗാധരന്‍ സ്മരണാര്‍ഥം മൊമെന്റോ വിതരണം ചെയ്തു. തുടര്‍ന്ന് നൃത്ത സംഗീത നിശ അരങ്ങേറി
നേരത്തേ മടപ്പള്ളി ടൗണില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ പ്രദേശവാസികള്‍ക്കൊപ്പം രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. ഉദ്ഘാടന പരിപാടിയില്‍ പതിമൂന്നാം വാര്‍ഡ് മെമ്പര്‍ രഞ്ജിത്ത് എംവി സ്വാഗതം പറഞ്ഞു