കക്കട്ടില്‍: റോമിയോ ആന്റ് ജൂലിയറ്റ്, ജൂലിയസ് സീസര്‍, ഹാംലറ്റ്, ഒഥല്ലോ, കിങ്ങ് ലിയര്‍, മാക്ബത്ത് തുടങ്ങി
വിശ്വസാഹിത്യകൃതികള്‍ രചിച്ച മഹാനായ എഴുത്തുകാരനും നാടകകൃത്തുമായ വില്യം ഷെയ്ക്‌സ്പിയറിന്റെ ഭവനം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യത്തിലാണ് പേരോട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായിരുന്ന കക്കട്ടിലിനടുത്തുള്ള കണ്ടോത്ത്കുനി സ്വദേശി പി.എ.നൗഷാദ്.
ചെറുപ്പത്തിലെ മനസില്‍ കാത്തുസൂക്ഷിച്ച സ്വപ്നമായിരുന്നു ഷെക്‌സ്പിയര്‍ പിറന്നുവീണ ഇംഗ്ലണ്ടിലെ സ്‌ട്രേറ്റ്‌ഫോഡ് അപോണ്‍ എവനിലുള്ള വീട് സന്ദര്‍ശിക്കണമെന്നത്. അവിടെയെത്തിയ പി.എ.നൗഷാദ് ഏറെ നേരം ഭവനത്തില്‍ ചെലവഴിച്ചു. ഇംഗ്ലീഷ് എഴുത്തുകാരന്‍ കൂടിയായ നൗഷാദിനെ ആദരവോടെയാണ് സ്വീകരിച്ചത്.
ഇംഗ്ലണ്ടിലെ പ്രശസ്ത മെട്രോപോളിറ്റന്‍ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായി ഉപരിപഠനത്തിന് എത്തിയതാണ് നൗഷാദ്.
-എലിയാറ ആനന്ദന്‍