വടകര: മണിയൂരിലെ കലാ,കായിക,സാഹിത്യ,സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ 1975 മുതല്‍ നിറഞ്ഞു നില്‍ക്കുന്ന
ഡയമണ്ട് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സുവര്‍ണ ജൂബിലി നിറവില്‍. ഒരു വര്ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് 18 ന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആഘോഷ പരിപാടിയുടെ ഭാഗമായി വനിതാ സെമിനാര്‍, കേരള വികസന സെമിനാര്‍, കഥ-കവിതാ ക്യാമ്പുകള്‍, ഷട്ടില്‍-ചെസ്സ്-കാരംസ് ടൂര്‍ണ്ണമെന്റുകള്‍, മുതിര്‍ന്ന പൗരന്മാരുടെ സംഗമം, കവിയരങ്ങ്, കുട്ടികള്‍ക്കുള്ള പരിപാടികള്‍, ഷോര്‍ട്ട് ഫിലിം, റീല്‍സ് മത്സരങ്ങള്‍, അനുസ്മരണം, ആദരിക്കല്‍, സാംസ്‌കാരിക ഘോഷയാത്ര, സമാപന സമ്മേളനം, കലാപരിപാടികള്‍ എന്നിവ നടക്കും. ആഘോഷ പരിപാടിയുടെ പ്രചരണാര്‍ഥം 18 ന് വൈകീട്ട് 4 മണിക്ക് പ്രശസ്ത മാന്ത്രികന്‍ രാജീവ് മേമുണ്ട കണ്ണ് കെട്ടി മോട്ടോര്‍ സൈക്കിള്‍ ഓടിക്കും. 19 ന് രാവിലെ 9.30 ന് ജില്ലാതല ചിത്ര രചനാ മത്സരം ചിത്രകാരന്‍ അഭിലാഷ് തിരുവോത്ത് ഉല്‍ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം സാഹിത്യ കാരന്‍ സുഭാഷ് ചന്ദ്രന്‍ നിര്‍വ്വഹിക്കും. വാര്‍ത്താ
സമ്മേളനത്തില്‍ ക്ലബ്ബ് ഭാരവാഹികളായ പ്രസിഡന്റ് പി.എം.മുകുന്ദന്‍, സെക്രട്ടറി പി പത്മനാഭന്‍, ട്രഷറര്‍ ഷിബു എം എം, സുനില്‍കുമാര്‍ എന്‍ എം, രാജന്‍ ഇ എം, സത്യനാഥ് ഇ എന്നിവര്‍ പങ്കെടുത്തു.