15-ാം തീയതി രാവിലെ 8 മണിക്ക് ഗണപതി ഹോമത്തോടുകൂടി പ്രതിഷ്ഠാദിനാഘോഷത്തിനു തുടക്കമാവും.. 16-ന് വൈകുന്നേരം 6.30-ന് കൊടിയേറ്റവും ദീപ കാഴ്ചയും നടക്കും.
17-നു വൈകുന്നേരം 7 മണിക്ക് അരിചാർത്തലിനോടുകൂടി ചടങ്ങുകൾ ആരംഭിക്കും. 8.30-ന് വാദ്യമേളവും 9 മണിക്ക് ഗുളികൻ വെള്ളാട്ടവും നടക്കും. തുടർന്ന് കുട്ടിച്ചാത്തൻ, ഘണ്ഡാകർണ്ണൻ, Expenses വെള്ളാട്ടങ്ങളും തിറകളും ഉണ്ടായിരിക്കും.
18-നു രാവിലെ 9 മണിക്ക് ബിംബശുദ്ധി, 10.30-ന് വിഗ്രഹം എഴുന്നള്ളത്ത് എന്നിവ നടക്കും. 3 മണിക്ക് കൊടുങ്ങല്ലൂർ ഭഗവതിക്ക് ഗുരുതി സമർപ്പണം, വൈകുന്നേരം 6 മണിക്ക്അരി ചൊരിയൽ, ദീപാരാധന, വിവിധ തിറകളുടെ അരങ്ങേറ്റങ്ങൾ, പൂക്കലശം വരവ് എന്നിവ നടക്കും.19-നു പുലർച്ചെ 3 മണിക്ക് ഗുരുതി തർപ്പണം, 10.30-ന് പാണ്ടിമേളം, 12 മണിക്ക് തേങ്ങയേറും തുടർന്ന് വിവിധ തിറകളോടെ ഉത്സവം സമാപിക്കുമെന്നും 1.30-ന് വാദ്യമേളത്തോടുകൂടി ചടങ്ങുകൾക്ക് തിരശീല വീഴുമെന്നും ഭാരവാഹികൾ അറിയിച്ചു.