ചടങ്ങും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പർ ടി. എൻ റഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡണ്ട് ശിവദ പ്രകാശ് അധ്യക്ഷയായി.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്റ്റാൻഡിങ്ങ് ജമ്പിൽ ഒന്നാം സ്ഥാനം നേടിയ എസ്.എസ്.നവീൻ, റവന്യു ജില്ലാ സ്കൂൾ കായിക മേള ജാവലിൻ ത്രോയിൽ മൂന്നാം സ്ഥാനം നേടിയ കെ.കെ. ആൽവിൻ, വായന മത്സരം യുപി വിഭാഗം ലൈബ്രറി തലം ഒന്നും. രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ആരോൺ വ്യാസ്, സിയ ലക്ഷ്മി, ആരാധ്യ ബിജിലേഷ്, എന്നിവരെ വടകര താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി. കമ്മിറ്റി അംഗം പി. പി. ശ്രീധരൻ അനുമോദിച്ചു.
സ്വയം ശാക്തീകരണം എന്ന വിഷയത്തിൽ ഇന്റർനാഷണൽ മൈൻഡ് പവർ ലൈഫ് കോച്ച് അസ്ന ഇബ്രാഹിം ക്ലാസ്സെടുത്തു. ബാലാവേദി കൂട്ടുകാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ അനുമോദന വേദിയിൽ രാജീവ് മേമുണ്ടയുടെ മാജിക് ഷോയും അരങ്ങേറി. ഗ്രാമീണ ഗ്രന്ഥാലയം ബാലവേദി സെക്രട്ടറി കൃഷ്ണ എസ് പ്രമോദ് സ്വാഗതവും നൈതിക രാജേഷ് നന്ദിയും പറഞ്ഞു.