വില്യാപ്പള്ളി: സോഷ്യലിസ്റ്റും ആര്‍ജെഡി പ്രവര്‍ത്തകനും ഹരിതജ്യോതി എന്ന പരിസ്ഥിതി സംഘടനയുടെ ചെയര്‍മാനും
ഗ്രന്ഥകാരനുമായ ചെട്ട്യാര്‍ മീത്തല്‍ കണ്ണന്റെ നിര്യാണത്തില്‍ മൈക്കുളങ്ങരയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചിച്ചു. വാര്‍ഡ് മെമ്പര്‍ പുത്തലത്ത് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ആയാടത്തില്‍ രവീന്ദ്രന്‍, ഒ.എം.ബാബു ,മാണിക്കോത്ത് ബാലകൃഷ്ണന്‍, പി.സി.സുരേഷ്, കെ.എം.ബാബു, മലയില്‍ ബാലകൃഷ്ണന്‍, ടി.എം. രാജന്‍ എന്നിവര്‍ സംസാരിച്ചു.

വില്യാപ്പള്ളി: സി.എം.കണ്ണന്റെ നിര്യാണത്തില്‍ തിരുമന ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പരിസ്ഥിതി പ്രവര്‍ത്തകനും ഗ്രന്ഥ രചയിതാവും കര്‍ഷകനുമായിരുന്ന സി.എം.കണ്ണന്‍ തീരുമന ഗുരുസ്വാമി എന്ന പേരിലും അറിയപ്പെട്ടു. ക്ഷേത്രം ഓഫീസില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ടി.എം.സുമേഷ്, ശ്രീജിത്ത് കെ.കെ, എം ബാലകൃഷ്ണന്‍, കെ.പി.വാസു, മുണ്ടോളി രാമചന്ദ്രന്‍, അപ്പോളോ നാണു എന്നിവര്‍ സംസാരിച്ചു.