വടകര: ജനുവരി 29, 30, 31 തിയതികളില്‍ വടകരയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് അനുബന്ധമായ
പുസ്തകോത്സവത്തിന് തുടക്കമായി. ജനുവരി 31 വരെ നീണ്ടു നില്‍ക്കുന്ന പുസ്തകോത്സവം ലിങ്ക് റോഡിന് സമീപത്തായാണ് സജ്ജീകരിച്ചിരിക്കുന്നത്. നോവലിസ്റ്റ് എം.വി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ഡോ. തോമസ് ആദ്യ വില്‍പന ഏറ്റുവാങ്ങി.
പുസ്തകമേളയില്‍ കേരളത്തിലെ പ്രമുഖരായ എല്ലാ പ്രസാധകരുടെയും പുസ്തകം ലഭ്യമാണ്. ആയിരത്തിലധികം ടൈറ്റിലുകളിലായി പതിനായിരത്തിധികം പുസ്തകങ്ങള്‍ മേളയിലുണ്ട്. കഥ, കവിതകള്‍, നോവല്‍, രാഷ്ട്രീയം, ആത്മകഥ, ചരിത്ര പുസ്തകങ്ങള്‍, ബാലസാഹിത്യങ്ങള്‍, നാടകങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങി പ്രമുഖരായ എല്ലാ എഴുത്തുകാരുടെയും ഏറ്റവും പുതിയ പുസ്തകങ്ങളും
മേളയില്‍ ലഭ്യമാണ്. ആകര്‍ഷകമായ വിലക്കിഴിവും ഉണ്ട്.
എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെ പുസ്തകമേള ഉണ്ടാവും.
നഗരസഭ സാംസ്‌കാരിക ചത്വരത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മനയത്ത് ചന്ദ്രന്‍ അധ്യക്ഷനായി. ടി രാധാകൃഷ്ണന്‍, പി എസ് ബിന്ദു മോള്‍, ടി സി രമേശന്‍, എ വി സലില്‍ എന്നിവര്‍ സംസാരിച്ചു. നര്‍ത്തകി റിയ രമേഷ് അവതരിപ്പിച്ച പി ഭാസ്‌കരന്റെ തെരഞ്ഞെടുത്ത ചലച്ചിത്ര ഗാനങ്ങളുടെ ദൃശ്യാവിഷ്‌കാരവും ഉണ്ടായി.
ഇതോടൊപ്പം ചരിത്ര പ്രദര്‍ശനം വ്യാഴാഴ്ച തുടങ്ങും. സാംസ്‌കാരിക ചത്വരത്തില്‍ വൈകിട്ട് അഞ്ചിന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോട്ടപ്പറമ്പില്‍ പി ജയചന്ദ്രന്‍ അനുസ്മരണവും
കലാപരിപാടികളുടെ ഉദ്ഘാടനവും നടക്കും. രാത്രി 7.30ന് ഇപ്റ്റ നാട്ടരങ്ങ് പാട്ടും പടവെട്ടും പരിപാടിയും നടക്കും.