കൊയിലാണ്ടി: പയ്യോളി കിഴൂരിലെ റേഷന്‍ കടയില്‍ രജിസ്റ്റര്‍ ചെയ്ത അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ട
കാര്‍ഡുടമകളുടെ വീടുകളില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായ പതിനഞ്ച് റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. അതിദരിദ്രര്‍, അഗതി, ആശ്രയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള റേഷന്‍ ആനുകൂല്യങ്ങള്‍ 1000 ചതുരശ്ര അടിയില്‍ അധികം അളവിലുള്ള വീട്, കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൈപ്പറ്റുന്നതായി കണ്ടെത്തി. ഇവരില്‍ നിന്നു റേഷന്‍ സാധനങ്ങളുടെ കമ്പോള വില ഈടാക്കാനും പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ച് നോട്ടീസ് നല്‍കി. പരിശോധനയില്‍ റേഷനിംഗ്
ഇന്‍സ്‌പെക്ടര്‍മാരായ നാരായണന്‍ ഒ കെ, ശ്രീനിവാസന്‍ പുളിയുള്ളതില്‍,ബിജു കെ കെ, ശ്രീജു എം, സുനില്‍ കുമാര്‍ എസ് ജീവനക്കാരനായ ശ്രീജിത്ത് കുമാര്‍ കെ പി എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

