കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടക്കും. ആര്‍.പി. രവീന്ദ്രന്‍ നഗറില്‍ നടക്കുന്ന സമ്മേളനം വടകര എംപി ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്യും. കാനത്തില്‍ ജമീല എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ‘വയോജനങ്ങളും പ്രാദേശിക ഭരണകൂടവും’ എന്ന വിഷയത്തില്‍ കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് പ്രഭാഷണം നടത്തും.
സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കുമാരന്‍, സെക്രട്ടറി ചാത്തു എന്നിവര്‍ സന്നിഹിതരാകും. പൂതേരി ദാമോദരന്‍ നായര്‍, ഉണ്ണീരിക്കുട്ടി കുറുപ്പ്, കുഞ്ഞിച്ചെക്കിണി എന്നിവരെ മുന്‍സംസ്ഥാന വൈസ് പ്രസിഡന്റ് സത്യപാലന്‍ ആദരിക്കും. തുടര്‍ന്ന് മുതിര്‍ന്ന പൗരന്മാരുടെ കലാപരിപാടികള്‍ അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ബാലന്‍ കുറുപ്പ്, ജില്ലാ പ്രസിഡണ്ട് ഇ.കെ.അബൂബക്കര്‍, ജില്ലാ സെക്രട്ടറി സോമന്‍ ചാലില്‍, മീഡിയ കണ്‍വീനര്‍ ഇബ്രാഹിം തിക്കോടി, ജില്ലാ ട്രഷറര്‍ പി.കെ.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.