Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വടകര സ്വദേശിയുടെ ഒരു കോടി തട്ടി; കേസില്‍ ഒരാള്‍ പിടിയില്‍

January 13, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വടകര സ്വദേശിയുടെ ഒരു കോടിയോളം രൂപ തട്ടിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കാസര്‍കോട് ഉപ്പള സ്വദേശിയായ പെരുവോഡി ഹൗസില്‍ മുഹമ്മദ് ഇന്‍ഷാദിനെയാണ് സൈബര്‍ ക്രൈം പോലീസ് ഇന്‍സ്പക്ടര്‍ സി.ആര്‍.രാജേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. പരാതിക്കാരനെ www.fortified trade.co എന്ന വെബ്‌സൈറ്റ് വഴി മികച്ച ലാഭവിഹിതം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ ട്രേഡിംഗ് ചെയ്യിപ്പിച്ച് ഒരു കോടിയോളം രൂപ തട്ടിയതില്‍ മുഖ്യ പ്രതികളില്‍ ഒരാളാണ് മുഹമ്മദ് ഇന്‍ഷാദെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ ഇമെയില്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. വിദേശത്ത് ഒളിവിലായിരുന്ന പ്രതി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മംഗലാപുരം ബജ്പേ വിമാനത്താവളത്തില്‍ എത്തിയതിനു പിന്നാലെ തടഞ്ഞു വെക്കുകയും സൈബര്‍ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
എസ്‌ഐ കെ.അബ്ദുല്‍ ജലീല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എം.വിജു, സിവില്‍പോലീസ് ഓഫീസര്‍മാരായ അബ്ദുള്‍ സമദ്, ശരത്ത് ചന്ദ്രന്‍, എം.ശ്രീനേഷ് എം എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

 

RECOMMENDED NEWS

എം.എന്‍.പ്രമോദ് മികച്ച അധ്യാപകന്‍; റോട്ടറി അവാര്‍ഡ് സമ്മാനിച്ചു

എം.എന്‍.പ്രമോദ് മികച്ച അധ്യാപകന്‍; റോട്ടറി അവാര്‍ഡ് സമ്മാനിച്ചു

3 months ago
അഴിയൂരില്‍ സോഷ്യോളജി അധ്യാപകനെ നിയമിക്കുന്നു

അധ്യാപക നിയമനം

3 weeks ago
പണിക്കോട്ടി താഴെ കുഴിച്ചാലില്‍ ഗോപാലന്‍ അന്തരിച്ചു

പണിക്കോട്ടി താഴെ കുഴിച്ചാലില്‍ ഗോപാലന്‍ അന്തരിച്ചു

5 months ago
ഷൈൻ ടോം ചാക്കോയുടെ പിതാവ്  വാഹനാപകടത്തിൽ മരിച്ചു; നടനും പരിക്ക്

ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു; നടനും പരിക്ക്

1 day ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal