വടകര: മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറും റിട്ട.പ്രധാനാധ്യാപികയുമായ മേപ്പയില്‍ കുളങ്ങരത്ത് ശാരദ (ജയാ നിവാസ്-90)അന്തരിച്ചു.
ചീനംവീട് നോര്‍ത്ത് ജെബി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപികയും മാനേജറുമാണ്.
സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരാന്‍ മടിച്ചിരുന്ന കാലത്ത് വടകര നഗരസഭയില്‍ 12 വര്‍ഷം കൗണ്‍സിലറായി പ്രവര്‍ത്തിച്ചു. സിപിഎം നേതാക്കളായ എം. കെ.കേളുഏട്ടന്‍, പി.പി.ശങ്കരന്‍, കെ.കെ.രാഘവന്‍ എന്നിവരോടൊപ്പം നഗരസഭയില്‍ അംഗമായിരുന്നു. ജാതിവ്യവസ്ഥ കൊടികുത്തിവാണ 1950 ല്‍ മിശ്രവിവാഹത്തിലൂടെ ജാതികോമരങ്ങളെ ഞെട്ടിച്ചു.
പരേതരായ അപ്പുമാസ്റ്ററുടെയും അമ്മാളുഅമ്മയുടെയും മകളാണ്. ഭര്‍ത്താവ്: കമ്യൂണിസ്റ്റ് നേതാവായിരുന്ന ഒ.ജി.കുറുപ്പ്. മക്കള്‍: അനിത (റിട്ട. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഫിഷറിസ്), അജയകുമാര്‍ (സിപിഎം മേപ്പയില്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി), അനില (റിട്ട.
അധൃാപിക, ടിഎച്ച്എസ് വടകര). മരുമക്കള്‍: അഡ്വ. പി.പി.പ്രേംനാഥ് (അഡീഷണല്‍ രജിസ്ട്രര്‍ ഓഫ് കോ-ഓപ്പറ്റീവ് സൊസൈറ്റീസ്), ഡോ. പി.ജ്യോതികുമാര്‍ (വടകര സഹകരണ ആശുപത്രി), ഷീബ കല്ലായി (ഓറിയന്റ് പ്രസ്).