വടകര: കോണ്‍ഗ്രസ് വടകര മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള മുഴുവന്‍ വാര്‍ഡ് പ്രസിഡന്റുമാര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് വിതരണം
ചെയ്തു. ബ്ലോക്ക് ഓഫീസില്‍ നടന്ന പരിപാടി യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ.പ്രേമന്‍ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി, പി.എസ്.രഞ്ജിത്ത് കുമാര്‍, രഞ്ജിത്ത് കണ്ണൊത്ത്, നടക്കല്‍ വിശ്വനാഥന്‍, അജേഷ് കോയാന്റവിട, എം.സുരേഷ്ബാബു, ടി.പി.ശ്രീലേഷ്, കെ.സുനില്‍കുമാര്‍, കെ.പി.നജീബ്, എ.പ്രേമകുമാരി, അജിത.സി, റീജ പറമ്പത്ത്, ഫൈസല്‍ തങ്ങള്‍, കെ.വി.രാജന്‍, വേണുഗോപാലന്‍.എം, എം.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
