ഉദ്ഘാടനം “ഇനി ഞാൻ ഒഴുകട്ടെ’ നാരങ്ങോളി തോട് ശുചീകരണം പയ്യോളി മുൻസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ നിർവഹിച്ചു. വൈസ് ചെയർമാൻ പത്മശ്രീ പള്ളി വളപ്പിൽ അധ്യക്ഷത വഹിച്ചു.
സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ പി.എം ഹരിദാസ്, കൗൺസിലർ മാരായ വിലാസിനി നാരങ്ങളി, വി.കെ. ഗിരിജ, സുജലചെത്തിൽ, ഏ.പി റസാക്ക്, ചെറിയാവി സുരേഷ് ബാബു, മിഷൻ കോഡിനേറ്റർ പി.കെ. പുഷ്പ, ആസൂത്രണ സമിതി അംഗം സബീഷ് കുന്നങ്ങോത്ത്, നിതിൻ പൂഴിയിൽ ,കെ. ജിഷ, വാർഡ് വികസ സമിതി കൺവീനർ വി.കെ. അഭിലാഷ്, ഹെൽത്ത് സൂപ്പർവൈസർ രതീഷ് എന്നിവർ സംസാരിച്ചു.
ഹരിതസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സാനിറ്റേഷൻ വർക്കർമാർ, വാർഡ് വികസന സമിതി അംഗങ്ങൾ, എന്നിവർ പങ്കാളികളായി.