വടകര: പുത്തൂര്‍ അക്ലോത്ത് നട റോഡിലെ വാഴത്തോട്ടത്തില്‍ മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍.
കുരിക്കിലാട് താമസിക്കുന്ന വൈക്കിലശേരി റോഡ് കുറ്റിക്കാട്ടില്‍ ചന്ദ്രനാണ് (62) മരിച്ചത്. ഇന്നു രാവിലെയാണ് അക്ലോത്ത്‌നടയില്‍ പൊക്കം കുറഞ്ഞ മതിലിനോട് ചേര്‍ന്ന് മൃതദേഹം കാണപ്പെട്ടത്. ശരീരത്തിന്റെ നല്ലൊരു ഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്. വാഴക്കുല കൊത്താന്‍ എത്തിയ സ്ഥലം ഉടമയാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കാണുന്നത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. വടകര പോലീസ് സ്ഥലത്തെത്തി. ഭാര്യ: വനജ. മക്കൾ: വിജീഷ്, വിജിത്ത്. മരുമകൾ: അശ്വതി.
