അഴിയൂര്‍: കുഞ്ഞിപ്പള്ളി ഖബര്‍സ്ഥാന്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത പ്രവൃത്തി തടഞ്ഞ മഹല്ല് കോര്‍ഡിനേഷന്‍
കമ്മിറ്റി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സര്‍വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തില്‍ അഴിയൂര്‍ പഞ്ചായത്തില്‍ ചൊവ്വാഴ്ച നടത്തുന്ന ഹര്‍ത്താലിനെ ബിജെപി പിന്തുണയ്ക്കില്ല.
ദേശീയപാര്‍ട്ടി എന്ന നിലയില്‍ ബിജെപിക്ക് എല്ലായിടത്തും ഒരേ നിലപാടാണെന്നും വികസനത്തിന് ബിജെപി എതിരല്ലെന്നും നേതാക്കള്‍ പറഞ്ഞു. തിരുവങ്ങൂര്‍ നരസിംഹ പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ ഭൂമി ഭാഗികമായും മുക്കാളി അവധൂത മാത സമാധി മണ്ഡപവും ചെല്ലട്ടാം വീട്ടില്‍ ക്ഷേത്രവും ദേശീയപാത നിര്‍മാണ പ്രവൃത്തിക്കായി പൂര്‍ണമായും പൊളിച്ച് നീക്കുകയും ചെയ്തപ്പോള്‍
പ്രതിഷേധിക്കാതിരുന്നവര്‍ കുഞ്ഞിപ്പള്ളി ഖബര്‍സ്ഥാന്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരുന്നത് ഇരട്ടത്താപ്പാണെന്നും ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടിയെടുക്കാനുള്ള കുതന്ത്രമാണെന്നും ബിജെപി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി വി സുബീഷ്, ജന:സെക്രട്ടറി അരുണ്‍ കോറോത്ത് റോഡ് എന്നിവര്‍ പത്രക്കുറിപ്പില്‍ ആരോപിച്ചു.

ദേശീയപാര്‍ട്ടി എന്ന നിലയില്‍ ബിജെപിക്ക് എല്ലായിടത്തും ഒരേ നിലപാടാണെന്നും വികസനത്തിന് ബിജെപി എതിരല്ലെന്നും നേതാക്കള്‍ പറഞ്ഞു. തിരുവങ്ങൂര്‍ നരസിംഹ പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ ഭൂമി ഭാഗികമായും മുക്കാളി അവധൂത മാത സമാധി മണ്ഡപവും ചെല്ലട്ടാം വീട്ടില്‍ ക്ഷേത്രവും ദേശീയപാത നിര്‍മാണ പ്രവൃത്തിക്കായി പൂര്‍ണമായും പൊളിച്ച് നീക്കുകയും ചെയ്തപ്പോള്‍

ഹര്‍ത്താലുമായി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സഹകരിക്കില്ല
അഴിയൂര്‍ പഞ്ചായത്തില്‍ ചൊവ്വാഴ്ച സര്‍വകക്ഷി പ്രഖ്യാപിച്ച ഹര്‍ത്താലുമായി അഴിയൂര്‍ പഞ്ചായത്ത് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
സഹകരിക്കില്ല. പ്രദേശിക, അടിയന്തിര ഹര്‍ത്താലുകളുമായി സഹകരിക്കേണ്ടതില്ലെന്ന സംഘടനയുടെ ഉറച്ച നിലപാടിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അസോസിയേഷന്‍ നേതൃത്വം അറിയിച്ചു.