Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഒരുക്കാം അടുക്കളത്തോട്ടം; പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

January 11, 2025
in പ്രാദേശികം
A A
ഒരുക്കാം അടുക്കളത്തോട്ടം; പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
Share on FacebookShare on Twitter

വടകര: ഫെബ്രുവരി ആറു മുതല്‍ 11 വരെ വടകര ടൗണ്‍ഹാളില്‍ നടക്കുന്ന ഹരിതാമൃതം പരിപാടിയോടനുബന്ധിച്ച് ഹരിത നഗര്‍ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അസോസിയേഷന്‍ കുടുംബാഗങ്ങള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. അസോസിയേഷന്‍ സെക്രട്ടറി വത്സലന്‍ കുനിയില്‍ ശാന്ത പ്രണവത്തിന് തൈകള്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് കെ.പ്രഭാകരന്‍, എം.കെ.വിനോദ് കുമാര്‍, ജയേഷ് വടകര തുടങ്ങിയവര്‍ സംസാരിച്ചു. എല്ലാ വീടുകളിലും അടുക്കളത്തോട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ചീര, വഴുതിനിങ്ങ, മുളക് തുടങ്ങിയ പച്ചക്കറി തൈകള്‍ വിവിധ റസിഡന്‍സ് അസോസിയേഷന്‍ മുഖേന നല്‍കിയത്.
വടകര ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെയും നാമംകുളങ്ങര റസിഡന്‍സ് അസോസിയേഷന്റെയും കുടുംബാംഗങ്ങള്‍ക്ക് തൈ വിതരണത്തിന് സി കെ സുധീര്‍കുമാര്‍, സുരേഷ് പുത്തലത്ത് എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ റസിഡന്‍സ് അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ക്കും പച്ചക്കറി തൈകള്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പരിപാടിക്ക് തുടക്കമിട്ടത്

 

RECOMMENDED NEWS

വി​ക​സ​ന നേ​ട്ട​ങ്ങ​ളി​ല്‍ കേ​ര​ളം മാ​തൃ​ക; ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം, നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

വി​ക​സ​ന നേ​ട്ട​ങ്ങ​ളി​ല്‍ കേ​ര​ളം മാ​തൃ​ക; ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം, നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

5 months ago

കടയിലെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം; കടയുടമ അറസ്റ്റില്‍

5 months ago
ലഹരിക്കെതിരെ മാസിന്റെ സ്‌നേഹജ്വാല

ലഹരിക്കെതിരെ മാസിന്റെ സ്‌നേഹജ്വാല

2 months ago
ഉമ തോമസ് എംഎൽഎ കണ്ണ് തുറന്നു; ആരോഗ്യനിലയിൽ പുരോഗതി

46 ദിവസത്തെ ചികിത്സ; ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal