കോഴിക്കോട്: കേരളത്തിന്റെ എല്ലാ നിലയിലുമുള്ള സാധ്യതയായ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രചരിപ്പിക്കാനും സോഷ്യൽ
മീഡിയയിലൂടെ അവയുടെ മാർക്കറ്റിംഗ് സംഘടിപ്പിക്കാനും കേരള ടൂറിസം ക്ലബ് ഭാരവാഹികൾ തയാറാകണമെന്ന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക ജൂബിലി ഹാളിൽ കേരള ടൂറിസം ക്ലബ് ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്താനും അവ മികച്ച രീതിയിൽ പരിപാലിക്കാനും അവയുടെ ബ്രാൻഡ് അംബാസഡർമാരായി മാറാനും പുതിയ തലമുറയെ സജ്ജരാക്കുക എന്ന ലക്ഷ്യം വെച്ചാണ് സംസ്ഥാന സർക്കാർ കേരള ടൂറിസം
ക്ലബ്ബുകൾ രൂപീകരിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ 10 ജില്ലകളിൽ ടൂറിസം ക്ലബ്ബിന്റെ
ലീഡർഷിപ്പ് മീറ്റുകൾ വിജയകരമായി നടന്നു കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ ടൂറിസം ക്ലബ്ബ് ഭാരവാഹികൾ തങ്ങളെ ചുമതലപ്പെടുത്തിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രചരിപ്പിക്കാനും സഞ്ചാരികൾക്കു മുമ്പാകെ അവ പരിചയപ്പെടുത്താനും തയാറാകണം. പരിപാടിയിൽ കേരള ടൂറിസം ക്ലബ് കൺവീനറും കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെടിഐഎൽ) ചെയർമാനുമായ എസ്.കെ. സജീഷ് അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, ടൂറിസം ഇൻഫർമേഷൻ അസിസ്റ്റൻറ് ഓഫീസർ പി. സോയ, ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീകല ലക്ഷ്മി, കേരള ടൂറിസം ക്ലബ് സംസ്ഥാന കോർഡിനേറ്റർ പി സച്ചിൻ എന്നിവർ സംസാരിച്ചു.