Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

മണിക്കൂറുകള്‍ ലാഭിക്കാം; കോഴിക്കോട് 28.4 കിലോമീറ്റര്‍ ദേശീയ പാതാ വികസനം പൂർത്തിയായി

January 11, 2025
in കേരളം
A A
മണിക്കൂറുകള്‍ ലാഭിക്കാം; കോഴിക്കോട് 28.4 കിലോമീറ്റര്‍ ദേശീയ പാതാ വികസനം പൂർത്തിയായി
Share on FacebookShare on Twitter

കോഴിക്കോട് :  മുടങ്ങിക്കിടന്നിരുന്ന വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള 28.4 കിലോമീറ്റർ നീളുന്ന കോഴിക്കോട് ദേശീയ പാത ബൈപ്പാസിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച് വീഡിയോയും പങ്കുവച്ചിട്ടുണ്ട്. 2021 ൽ മന്ത്രിയായി ചുമതലയേറ്റപ്പോൾ മുന്നിലുണ്ടായിരുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ഇതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇതോടെ ജനങ്ങൾക്ക് മണിക്കൂറുകളുടെ സമയലാഭമുണ്ടാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

”2021 ല്‍ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ മുന്നിലുണ്ടായിരുന്ന പ്രധാന ദൗത്യങ്ങളിലൊന്നായിരുന്നു മുടങ്ങിക്കിടന്ന വെങ്ങളം-രാമനാട്ടുകര 28.4 കിലോമീറ്റര്‍ നീളുന്ന കോഴിക്കോട് ബൈപ്പാസിന്റെ പൂര്‍ത്തീകരണം. നിര്‍മാണ പ്രവൃത്തി അനന്തമായി നീണ്ടുപോയതോടെ നിരവധി അപകടങ്ങള്‍ സംഭവിച്ചു. ഗതാഗതക്കുരുക്ക് നിത്യസംഭവമായി. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ നിരവധി ചര്‍ച്ചകളും അടിയന്തിരമായ ഇടപെടലുമാണ് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ സാധിച്ചത്. ഇപ്പോള്‍ സര്‍വ്വീസ് റോഡ് ഉള്‍പ്പെടെ എട്ടു വരി പാത നാടിനായി ഒരുങ്ങിയിരിക്കുകയാണ്.” ഇത് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ മണിക്കൂറുകളുടെ സമയലാഭം ജനങ്ങള്‍ക്കുണ്ടാകും.-മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

 

RECOMMENDED NEWS

മന്‍മോഹന്‍ സിംഗിന് വിട നല്‍കി രാജ്യം; യമുനാ തീരത്ത് അന്ത്യവിശ്രമം

5 months ago
കോറോത്ത് റോഡ് ദാറുസ്സലാം അസോസിയേഷന് പുതിയ സാരഥികള്‍

കോറോത്ത് റോഡ് ദാറുസ്സലാം അസോസിയേഷന് പുതിയ സാരഥികള്‍

1 week ago
ടിബറ്റില്‍ ഭൂചലനം; മരണം 95 ആയി

ടിബറ്റില്‍ ഭൂചലനം; മരണം 95 ആയി

5 months ago
കോഴിക്കോട് മകൻ്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

കോഴിക്കോട് മകൻ്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal