Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കിടപ്പുരോഗികളെ കൈവിടില്ല; വായനയിലൂടെ സാന്ത്വനവുമായി തുഞ്ചന്‍ ലൈബ്രറി

January 11, 2025
in പ്രാദേശികം
A A
കിടപ്പുരോഗികളെ കൈവിടില്ല; വായനയിലൂടെ സാന്ത്വനവുമായി തുഞ്ചന്‍ ലൈബ്രറി
Share on FacebookShare on Twitter

മണിയൂര്‍: കിടപ്പുരോഗികള്‍ക്ക് സാന്ത്വനമേകുന്നതിനു വേണ്ടി വായനയെ കൂട്ടുപിടിച്ചു വേറിട്ടൊരു പദ്ധതിയുമായി കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി രംഗത്ത്. കിടപ്പു രോഗികളുടെ പക്കലേക്ക് പുസ്തകവുമായി എത്തുകയാണ് സംഘാടകര്‍. ‘വായന സാന്ത്വനം’ എന്ന പദ്ധതിക്ക് തുഞ്ചന്‍ ലൈബ്രറി തുടക്കമിട്ടു.

നട്ടെല്ലിന് ക്ഷതം സംഭവിച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി കിടപ്പിലായ പനയുള്ളതില്‍ മീത്തല്‍ ശശീന്ദ്രന് പുസ്തകം കൈമാറിക്കൊണ്ട് മണിയൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ശശിധരന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇത്തരക്കാര്‍ക്ക് മാനസികമായ ഊര്‍ജം പകരാനും ഇതുവഴി സാധിച്ചേക്കും. നിശ്ചിത ദിവസങ്ങള്‍ക്കു ശേഷം അടുത്ത പുസ്തകവുമായി ലൈബ്രറി പ്രതിനിധി എത്തും.

ഉദ്ഘാടന ചടങ്ങില്‍ കെ.എം.കെ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സൈദ് കുറുന്തോടി, ടി.പി.രാജീവന്‍, ജയലത ഒതയോത്ത് എന്നിവര്‍ പ്രസംഗിച്ചു. പുസ്തകം ആവശ്യമുള്ള കിടപ്പു രോഗികള്‍ പുസ്തക വിതരണ പദ്ധതി ലൈബ്രേറിയന്റെ 8547976862 നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്നും പുസ്തകം എത്തിച്ചു നല്‍കുന്നതാണെന്നും ലൈബ്രറി അധികൃതര്‍ അറിയിച്ചു.

RECOMMENDED NEWS

കൊടകരക്കേസിലെ കുറ്റപത്രം: ഇഡിക്കെതിരെ ജന വികാരം ഉയരണമന്ന് എം വി ഗോവിന്ദൻ

2 months ago
ചോറോട് കൂറ്റാരി താഴകുനി നാരായണി അന്തരിച്ചു

ചോറോട് കൂറ്റാരി താഴകുനി നാരായണി അന്തരിച്ചു

3 months ago
ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

5 months ago
കൂട്ടക്കൊലക്ക് കാരണം കടബാധ്യതയെന്ന് പോലീസ് വിലയിരുത്തല്‍; പ്രതി അഫാന്റെ ഉമ്മയുടെ മൊഴി ഇന്നെടുക്കും

വെഞ്ഞാറമൂട് കൂട്ടക്കൊല; തെളിവെടുപ്പിന് കൊണ്ടു പോകാനിരിക്കെ പ്രതി അഫാൻ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal