ഇതിനു ശേഷം മാതൃക പരീക്ഷകള്‍ നടത്തും. ഇന്ന് കായക്കൊടി പഞ്ചായത്തിലെ കുട്ടികള്‍ക്ക് ദേവര്‍ കോവില്‍ കെവികെയുപി സ്‌കൂളിലും 18 ന് മരുതോങ്കര പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കായി അടുക്കത്ത് എഎംയുപി സ്‌കൂളിലും 25 ന് വേളം പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കായി ചേരാപുരം യുപി സ്‌കൂളിലും 29 ന് ചങ്ങരോത്ത് പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്ക് ചങ്ങരോത്ത് എംയുപി സ്‌കൂളിലും ഫെബ്രുവരി ഒന്നിന് കുറ്റ്യാടി പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കായി കുറ്റ്യാടി ജിഎച്ച്എസ്എസിലും എട്ടിന് കുന്നുമ്മല്‍ പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കായി വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും രാവിലെ 10 മണി മുതല്‍ പരിശീലന ക്ലാസുകള്‍ നടക്കും.
തുടര്‍ച്ചയായ നാലാമത്തെ വര്‍ഷമാണ് കുന്നുമ്മല്‍ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ പഞ്ചായത്തുകളിലും പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ‘വിജയഭേരി ” ഉപജില്ല തല ഉദ്ഘാടനം ചാത്തങ്കോട്ട് നട എ.ജെ ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെപിഎസ്ടിഎ കുന്നുമ്മല്‍ ഉപജില്ല പ്രസിഡന്റ് ജി.കെ.വരുണ്‍ കുമാര്‍ നിര്‍വഹിച്ചു. വി.എന്‍.രമ അധ്യക്ഷയായി. പ്രീതി പി.ജോണ്‍, റാണി ജോസ്, സബീലു റഹ്‌മാന്‍, പി.പി.അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.