
ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. 58 കാരനായ ഗോഗിയെ രാത്രി 12 മണിയോടെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എഎപി ജില്ലാ പ്രസിഡന്റ് ശരണ്‍പാല്‍ സിംഗ് മക്കറും പോലീസ് കമ്മീഷണര്‍ കുല്‍ദീപ് സിംഗ് ചാഹലും മരണം സ്ഥിരീകരിച്ചു. ബസി ആത്മഹത്യ ചെയ്തതാണോ അബദ്ധത്തില്‍ വെടിയേറ്റു മരിച്ചതാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് കമ്മീഷണര്‍ പറഞ്ഞു. 2022ലാണ് ഗോഗി എഎപിയില്‍ ചേര്‍ന്നത്. ലുധിയാന (വെസ്റ്റ്) നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഗോഗി രണ്ട് തവണ എംഎല്‍എയായ ഭരത് ഭൂഷണ്‍ ആഷുവിനെയാണ് പരാജയപ്പെടുത്തിയത്. ഭാര്യ സുഖ്ചെയിന്‍ കൗര്‍ ഗോഗി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.