വടകര: സമൂഹനന്മക്കായി പ്രവര്‍ത്തിക്കുന്ന ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മയായ വടകര സ്‌ക്വാഡിന് ആസ്ഥാനമായി.
മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സബിന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു.
അപകടത്തില്‍പെടുന്നവരെ സഹായിക്കുന്നത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനാണ് വടകര സ്‌ക്വാഡിന് രൂപം നല്‍കിയത്. ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്ന സ്‌ക്വാഡില്‍ അമ്പതോളം പേര്‍ അംഗങ്ങളാണ്.
ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സിറാജ് വടകര അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ റൈഹാനത്ത് എം.പി, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സത്യജിത്ത് എം.എസ്, എസ്‌സിപിഒ സജു രഘുരാമന്‍, അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജീഷ് ഇ.കെ,
എയ്ഞ്ചല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി രാജന്‍, റമീസ് കെ, നിസാം എന്‍.വി എന്നിവര്‍ പ്രസംഗിച്ചു.
ഇതോടൊപ്പം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന ജീവന്‍ രക്ഷാ പരിശീലനം നല്‍കി. എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ ട്രെയിനര്‍ പി.പി.സത്യനാരായണന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.