വടകര: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ദീര്‍ഘകാലം സിപിഎം കസ്റ്റംസ് റോഡ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എടക്കുടി ശശിധരന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. ഇതോടൊപ്പം ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും നടന്നു.
സിപിഎം വടകര ഏരിയാ കമ്മിറ്റിയംഗം കെ.പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കെ.സി. പവിത്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കാനപ്പള്ളി ബാലകൃഷ്ണന്‍, എം.ആശിസ്, ടി.പി.രാജന്‍ എന്നിവര്‍ സംസാരിച്ചു.
