വില്യാപ്പള്ളി: മുന്‍ വോളിമ്പോള്‍ താരവും മുസ്ലിംലീഗ് സജീവ പ്രവര്‍ത്തകനുമായ കൊളത്തൂരിലെ കല്ലുള്ളതില്‍ ഇബ്രാഹിം (72) അന്തരിച്ചു. 1970 മുതൽ 1974 വരെ കേരള സംസ്ഥാന സ്കൂൾ വോളിബോൾ ടീമിലംഗമായിരുന്നു. 1971-ൽ ഇന്ത്യൻ സ്കൂൾ ടീം ക്യാപ്റ്റനായി. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഖത്തറിൽ അൽ റിയാൻ ക്ലബ്ബിൽ കളിക്കാരനായും പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. വോളിബോളിന് പുറമേ അത്‌ലറ്റിക്സിലും മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഭാര്യ: സുലൈഖ. മക്കള്‍: ജാബിര്‍, ജസീല, ജംസീറ. മരുമക്കള്‍: സുബീര്‍, ഹാരിസ്, ഫാത്തിമ. സഹോദരങ്ങള്‍: കല്ലുള്ളതില്‍
മൂസ (റിട്ട. ഡിവൈഎസ്പി ), അസീസ്, ജാഫര്‍, അഷറഫ്, മുനീര്‍, ജമീല, സഫിയ, സുബൈദ, പരേതയായ സാബിറ.
