ചോറോട് ഈസ്റ്റ്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയിലും ഓട്ടംതുള്ളലിലും എ ഗ്രേഡ് നേടിയ യുക്തക്ക് ഗ്രാമശ്രീ
അയല്‍പക്ക സൗഹൃദ വേദിയുടെ അനുമോദനം. മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് യുക്ത. ശാലിനി അമ്മയും പ്രവാസിയായ അനില്‍കുമാര്‍ പിതാവുമാണ്. ചോറോട് ഈസ്റ്റിലെ കല്‍ഹാര വീട്ടില്‍ നടന്ന ചടങ്ങില്‍ ഗ്രാമശ്രീ പ്രസിഡന്റ് പ്രസാദ് വിലങ്ങില്‍ യുക്തയ്ക്ക് ഉപഹാരം നല്‍കി. വനിതാവേദി ഭാരവാഹികളായ നിര്‍മ്മല പൊന്നമ്പത്ത്-പുഷ്പ കുളങ്ങരത്ത് എന്നിവര്‍ പൊന്നാടയണിയിച്ചു. സെക്രട്ടറി സജിത് ചാത്തോത്ത്, മഹേഷ് കുമാര്‍ പി..കെ., ബാബു വി.എം., എന്‍.കെ.വാസു, ടി.കെ.മോഹനന്‍, ഷാജു ബി., മോഹനന്‍.എന്‍.കെ, ബാബു കെ.എം, എന്‍.കെ.അജിത് കുമാര്‍, മോഹനന്‍ വി.എം, മനോജന്‍ ടി.കെ., അസിസ് കുന്നിക്കാവില്‍, സത്യന്‍ സി എച്ച്, മഹേഷ് ടി.കെ, സുരേഷ് മലയില്‍ യൂസഫ് എന്നിവര്‍ പങ്കെടുത്തു.
