വാണിമേല്‍: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് ഉള്‍പെടെ നാശം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ റവന്യു അധികൃതര്‍
തയ്യാറാക്കിയ ലിസ്റ്റില്‍ അപാകതകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന് വിലങ്ങാട് മേഖല കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. അര്‍ഹരായ നിരവധി പേരെ ഒഴിവാക്കിയതായി യോഗം വിലയിരുത്തി. ഇപ്പോഴും വാടകക്ക് താമസിക്കുന്നവര്‍ പോലും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല. ഡിസംബര്‍ നാലിന് റവന്യു മന്ത്രി തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗം എടുത്ത തീരുമാനങ്ങള്‍ ഒന്നും ഇതു വരെ നടപ്പിലാക്കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് സമരം നടത്താനും ആദ്യ ഘട്ടം ഈ 18ന് വിലങ്ങാട് ടൗണില്‍ പ്രതിഷേധ ധര്‍ണ നടത്താനും തീരുമാനിച്ചു.
യോഗത്തില്‍ പി.എആന്റണി അധ്യക്ഷത വഹിച്ചു. ഷെബി സെബാസ്റ്റ്യന്‍, ജോസ് ഇരുപ്പക്കാട്ട്, പി ബാലകൃഷ്ണന്‍, പി.എസ് ശശി, തോമസ് മാത്യു, ബിപിന്‍ തോമസ്, സെല്‍മ രാജു,സാബു ആലപ്പാട്ട്, സോജന്‍ പൊന്മലക്കുന്നേല്‍, ജോണ്‍സന്‍ ഓലിക്കല്‍, സിജില്‍
തോമസ്, ബോബന്‍ കൂവത്തോട്ട്, ഡോമിനിക്, നാരായണന്‍ എം കെ തുടങ്ങിയവര്‍ സംസാരിച്ചു.